ഇസ്ലാം നിഷ്‌കർശിക്കുന്നത് മാന്യവസ്ത്രധാരണം മാത്രം; സ്ത്രീകളെ പർദ്ദ ധരിക്കാൻ നിർബന്ധിക്കരുത്: സൗദി റോയൽ കോർട്ട് ഉപദേഷ്ടാവ്

സ്ത്രീകളെ പർദ്ദ ധരിക്കാൻ നിർബന്ധിക്കരുതെന്ന് സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അൽ മുത്‌ലഖ്. മാന്യമായി വസ്ത്രം ധരിക്കാൻ മാത്രമാണ് ഇസ്ലാമിക ശരീഅത്തിൽ നിഷ്‌കർഷിക്കുന്നതെന്നും സ്ത്രീകൾ പർദ്ദ മാത്രം ധരിക്കണമെന്ന് നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഖുർആൻ മന:പാഠമാക്കുകയും പൂർണമായി ഇസ്ലാമിക നിഷ്ഠയിൽ ജീവിക്കുന്ന വനിതകൾ പോലും പർദ്ദ ഉപയോഗിക്കാറില്ല. സൗദിയിലെ മക്കയിലും മദീനയിലും ഇത്തരത്തിലുള്ള നിരവധി സ്ത്രീകൾ പർദ്ദ ഉപയോഗിക്കാതെ മാന്യമായ വസ്ത്രം ധരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദിലെ കോടതികളിൽ സ്ത്രീകൾ മുഖം മറച്ചാണ് എത്തിയിരുന്നത് എന്നാൽ, സ്ത്രീകൾ മുഖം മറക്കുന്നത് ഇസ്ലാമികമല്ല. മുഖം മറക്കാതെ കോടതികളിലെത്തണമെന്ന് അടുത്തിടെ കോടതി നിർദേശം നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here