സ്റ്റെല്‍ മന്നന്റെ ‘കാല’ ഏപ്രില്‍ 27ന് എത്തും
സ്റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ ‘കാല’ ഏപ്രില്‍ 27ന് തിയ്യേറ്ററുകളിലെത്തും. ബോംബെ അധോലോകത്തെ ഡോണ്‍ കഥാപാത്രമായാണ് രജനി ചിത്രത്തിലെത്തുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം കബാലിക്ക് ശേഷം സംവിധായകന്‍ പാ രഞ്ജിത്തും രജനികാന്തും ഒരുമിക്കുന്ന സിനിമ കൂടിയാണ് അധോലോകത്തിന്റെ കഥ പറയുന്ന കാല. രജനിയുടെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ കാലയും രാഷ്ട്രീയപരമായ ആശയങ്ങളാല്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം. സിനിമ നിര്‍മ്മിച്ചിരിക്കുന്നത് തമിഴ് നടനും രജനിയുടെ മരുമകനുമായ ധനുഷ് ആണ്. ഹുമ ഖുറേഷിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാലയുടെ പോസ്റ്ററും അതിലെ രജനിയുടെ ലുക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സംവിധായകന്‍ പാ രഞ്ജിത്ത് തന്നെയാണ് സിനിമയുടെ കഥയും ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here