Advertisement

‘കാല’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍

May 29, 2018
Google News 0 minutes Read
kaala

കാവേരി തര്‍ക്കത്തിന്റെ പേരില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാല ബഹിഷ്‌കരിക്കാന്‍ കന്നഡ സംഘടനകള്‍. ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകള്‍. കാവേരി വിഷയത്തില്‍ പലപ്പോഴായി രജനീകാന്ത് നടത്തിയ പരാമര്‍ശമാണ് കാല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്ക് കന്നഡ സംഘടനകള്‍ എത്തിയിരിക്കുന്നത്.

തിയറ്റർ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്നും കന്നഡ സംഘടനകൾ അറിയിച്ചിട്ടുണ്ട്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂൺ ഏഴിനാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രജനീകാന്തിന്‍റെ മരുമകനും നടനുമായ ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here