മറ്റുള്ളവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സ്‌ക്രീൻ ഷോട്ട് അടിക്കുന്നവരാണോ നിങ്ങൾ ?

instagram

മറ്റുള്ളവർ പോസ്റ്റ് ചെയ്യുന്ന ഇൻസ്റ്റഗ്രാം സ്‌റ്റോറികൾ സ്‌ക്രീൻഷോട്ട് അടിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇനി അധികം നാൾ അത് തുടർന്നുകൊണ്ടുപോകാൻ സാധിക്കില്ല. കാരണം ഇനി മുതൽ സ്‌റ്റോറി സ്‌ക്രീൻഷോട്ട് അടിക്കുന്നവരെ കണ്ടെത്താൻ പുതിയ വിദ്യ അവതരിപ്പിക്കുകയാണ് ഇൻസ്റ്റഗ്രാം.

instagram

നമ്മുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി ആരൊക്കെ കണ്ടുവെന്നറിയാൻ നമുക്ക് സാധിക്കാറുണ്ട്. സമാന രീതിയിലാണ് ആരൊക്കെ നമ്മുടെ സ്‌റ്റോറി സ്‌ക്രീൻഷോട്ട് ചെയ്തുവെന്നും കമ്ടുപിടിക്കാനാകുന്നത്. ‘സ്റ്റോറി വ്യൂസ്’ സെക്ഷനിൽ സ്‌ക്രീൻ അടിച്ചവരുടെ പേരിന് സമീപം സ്റ്റാർ ആകൃതിക്ക് സമാനമായ ചിഹ്നം തെളിഞ്ഞുവരും.

എന്നാൽ ഇത് അവതരിപ്പിച്ചിട്ടില്ല. അധികൃതർ ഇപ്പോഴും ഇതിന്റെ പണിപ്പുരയിലാണെന്നാണ് പറയുന്നത്.

instagram


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top