വിജയ് മല്യയ്ക്ക് 9 കോടി പിഴ ചുമത്തി യുകെ കോടതി

വിജയ് മല്യക്ക് 9 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് ലീസിംഗ് കമ്പനി ബി.ഒ.സി എവിയേഷനുമായുള്ള കേസിലാണ് കോടതിയുടെ വിധി. നാല് വിമാനങ്ങൾ കിംഗ്ഫിഷർ കമ്പനിക്ക് നൽകാനായിരുന്നു സിംഗപ്പൂർ കമ്പനിയുമായുള്ള ധാരണ. ഇതിൽ മൂന്ന് വിമാനങ്ങൾ സിംഗപ്പൂർ കമ്പനി കിംഗ്ഫിഷറിന് നൽകി. എന്നാൽ വിമാനത്തിൻറെ പണം നൽകാത്തതിനാൽ കരാറിൽ നിന്ന് സിംഗപ്പൂർ കമ്പനി പിൻവാങ്ങുകയായിരുന്നു. പിന്നീടാണ് വിജയ് മല്ലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.
വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിൻറെ അന്തിമ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ വിധിയെന്നതാണ് ശ്രദ്ധേയം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here