ഇന്ന് മഹാശിവരാത്രി

sivarathry

ശിവരാത്രിയാഘോഷങ്ങളുടെ ഭാഗായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആലുവ മണപ്പുറത്ത് പത്ത് ലക്ഷത്തോളം പേരെത്തുമെന്നാണ് കണക്ക്.ഇന്ന് രാത്രി മുതല്‍ നാളെ ഉച്ചവരെയാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. വ്യാഴാഴ്ച കറുത്ത വാവായതുകൊണ്ട് അന്ന് പകലും ബലി തര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ എത്തും. ഹരിത പ്രൊട്ടോക്കോള്‍ അനുസരിച്ചാണ് ശിവരാത്രി ആഘോഷം.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം, എറണാകുളം എറണാകുളത്തപ്പന്‍ ക്ഷേത്രം, പാലക്കാട് കല്‍പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, തൃശൂര്‍ മമ്മിയൂര്‍ ശിവക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്.

sivarathry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top