സിനിമാഭിനയം നിർത്തുന്നുവെന്ന് കമൽഹാസൻ

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാൽ പിന്നെ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽ ഹാസൻ. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ മാസം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പ്രസ്താവന.
തന്റെ രണ്ട് ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം അഭിനയിക്കില്ലെന്നാണ് താൻ തീരുമാനമെടുത്തിരിക്കുന്നതെന്ന് കമൽ പറഞ്ഞു.
സിനിമയിൽ നിന്ന് ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും കമൽഹാസൻ വ്യക്തമാക്കി. നടനെന്ന നിലയിൽ മാത്രം മരിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും കമൽ അറിയിച്ചു.
തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കുമെന്നും കാവി നിറം വ്യാപിക്കുന്നതിൽ തമിക്ക് ആശങ്കയുണ്ടെന്നും ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന് ഭീഷണിയാണെന്നും കമൽഹാസൻ.
kamal hassan stops acting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here