സിറിയയിലെ വ്യോമാക്രമണത്തില്‍ രണ്ട് റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വടക്കുകിഴക്കൻ സിറിയയിൽ കഴിഞ്ഞാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു റഷ്യൻ പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ സേനയെ പിന്തുണയ്ക്കുന്ന സ്വകാര്യ സൈനിക സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്.എന്നാൽ ഈ വിവരം റഷ്യ സ്ഥിരീകരിച്ചിട്ടില്ല. യുഎസ് മാധ്യമങ്ങളാണ് ആദ്യം മരണവിവരം റിപ്പോർട്ട് ചെയ്തത്. ഇത്തരം റിപ്പോർട്ടുകൾ പ്രാഥമിക സ്രോതസുകളായി കണക്കാക്കാനാകില്ലെന്നു റഷ്യ പറഞ്ഞു.
കഴിഞ്ഞാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുഎസ് പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here