നൂറാമന്‍ റോണോ!!!പിഎസ്ജിയെ മുട്ടുകുത്തിച്ച് സിദാന്റെ റയല്‍
റയല്‍ മഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാനും റയലിന്റെ സ്വന്തം ഹീറോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഇത് അഭിമാന നിമിഷം. ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ പിഎസ്ജിക്കെതിരായി നടന്ന ആദ്യപാദ മത്സരത്തില്‍ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ വിജയം. നെയ്മറിന്റെ പിഎസ്ജിയെ 3-1 നാണ് റയല്‍ തോല്‍പ്പിച്ചത്. ഇന്നലെ റയലില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ എല്ലാ തരത്തിലും മികവ് പുലര്‍ത്തിയപ്പോള്‍ നെയ്മറിനും സംഘത്തിനും പരാജയം രുചിക്കേണ്ടി വന്നു.
മിന്നുന്ന വിജയത്തോടൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ ഒരു റെക്കോര്‍ഡിലും മുത്തമിട്ടു. ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ടീമിനുവേണ്ടി 100 ഗോളുകള്‍ നേടിയ ഏകതാരമാണ് ഇനി മുതല്‍ ആരാധകരുടെ സ്വന്തം റോണോ. റയല്‍ മഡ്രിഡിനു വേണ്ടി ക്രിസ്റ്റിയാനോ 101 ഗോളുകള്‍ നേടികഴിഞ്ഞു. ഇന്നലെ പിഎസ്ജിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്. ബാഴ്‌സിലോനയ്ക്കു വേണ്ടി 97 ഗോളുകള്‍ നേടിയ ലയണല്‍ മെസിയാണ് പട്ടികയില്‍ റൊണാള്‍ഡോയ്ക്കു പിന്നില്‍. റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീല്‍ താരം മാഴ്‌സിലോ ഒരു ഗോള്‍ നേടി റയലിന്റെ ഗോള്‍ പട്ടിക ഉയര്‍ത്തി. എന്നാല്‍ എതിരാളികളായ പിഎസ്ജിക്ക് അഡ്രിയന്‍ റബിയോറ്റിന്റെ ബൂട്ടുകളില്‍ നിന്ന് പതിച്ച ഏക ഗോള്‍ മാത്രമാണ് ആശ്വസിക്കാന്‍ വക നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here