മാമാങ്കത്തിന് പിന്നാലെ കുഞ്ഞാലി മരക്കാരും?

നടന്‍ മമ്മൂട്ടി ബിഗ് ബജറ്റ് സിനിമകള്‍ക്കു പിന്നാലെയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് മാമാങ്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. പ്രഖ്യാപിച്ച ദിവസം മുതല്‍ ഷൂട്ടിംങ് ആരംഭിക്കുന്നത് കാത്തിരുന്ന ആരാധകര്‍ക്ക് കഴിഞ്ഞ ദിവസമാണ് മാമാങ്കത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുന്നതായുള്ള വാര്‍ത്തകല്‍ അറിയാന്‍ സാധിച്ചത്. മാമങ്കത്തിന് പിന്നാലെ ഇതാ വരുന്നു മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും. ജൂലായ് മാസത്തോടെ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.
നിര്‍മ്മാതാവ് ഷാജി നടേശനാണ് ഇതേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നും ജൂലായ് മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ഷാജി നടേശന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയുടെ സംവിധായകന്‍. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നിര്‍മ്മാതാവായ ഷാജി നടേശന്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചരിത്ര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നതില്‍ പ്രഗത്ഭനായ മമ്മൂട്ടി എന്ന നടന്റെ മറ്റൊരു ഇതിഹാസ കഥാപാത്രത്തിലു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here