Advertisement

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ഇന്ത്യയില്‍; പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31ന്

February 15, 2018
Google News 1 minute Read
statue

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ അന്വേഷിച്ച് ഇനി എങ്ങോട്ടും പോകേണ്ട, അങ്ങനെയൊരു പ്രതിമ ഇന്ത്യയില്‍ തന്നെയുണ്ട്. 182 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ സര്‍ദായ് വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തില്‍ ഒരുങ്ങികഴിഞ്ഞു. ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഒക്ടോബര്‍ 31ന് നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍. നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് ചീഫ് സെക്രട്ടറി ജെ.എന്‍ സിംഗ് പറഞ്ഞു. 182 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പെരുമയോടെയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിൽ പട്ടേൽ സ്മാരകം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയാണ് ഐക്യ പ്രതിമ. 2013ൽ, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്. ശിൽപത്തിന്റെ രൂപകൽപന നിർവഹിച്ചത് പ്രമുഖ ശിൽപി റാം വി.സുതർ. 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഇന്ത്യയുടെ ‘ഉരുക്കുമനുഷ്യന്റെ’ പ്രതിമ തീർക്കുന്നത്.  3000 കോടിയോളം രൂപയാണ് ഇതിന്റെ ചെലവ്. ചൈനയിലുള്ള സ്പ്രിങ്ങ് ടെംപിള്‍ ബുദ്ധ സ്റ്റാച്യൂ ആണ് ഏറ്റവും ഉയരം കൂടിയ പ്രതിമയില്‍ രണ്ടാം സ്ഥാനത്ത്. 153 മീറ്ററാണ് ആ പ്രതിമയുടെ ഉയരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here