Advertisement

ഏകതാ പ്രതിമ സന്ദർശിക്കാനുള്ള വ്യാജ ടിക്കറ്റ് വിറ്റ് 5 കോടി രൂപ തട്ടി; അഞ്ച് പേർക്കെതിരെ കേസ്

December 3, 2020
Google News 2 minutes Read
Crore Statue Unity Ticket

ഗുജറാത്തിലെ സർദ്ദാർ വല്ലഭായ് പട്ടേലിന്റെ എകതാപ്രതിമ സന്ദർശനത്തിനുള്ള ടിക്കറ്റ് വിൽപ്പനയിൽ ക്രമക്കേട് നടത്തിയ 5 പേർക്ക് എതിരെ കേസ്. വ്യാജ ടിക്കറ്റ് വിറ്റ് 5 കോടിയിലധികം രൂപ തട്ടിയ അഞ്ച് ഉദ്യോഗസ്ഥർക്ക് എതിരെ ആണ് കേസ്. ഗുജറാത്ത് പൊലിസാണ് കേസ് രജിസ്റ്റർ ചെയ്തത്. ടിക്കറ്റ് വിൽപനയുടെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് എതിരെ ആണ് കേസ്. ഇവർ വഡോദരയിലെ സ്വകാര്യ ബങ്കിൽ നിക്ഷേപിച്ച അഞ്ച് കോടിയോളം രൂപയും പൊലിസ് കണ്ടെത്തി.

2018 നവംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലാണ് ഇവർ ഈ തട്ടിപ്പ് നടത്തിയത്. ദിവസവും ലഭിക്കുന്ന പണം സ്വീകരിച്ച് ബാങ്കിൽ നിക്ഷേപിക്കാൻ ബാങ്ക് തന്നെ ഒരു ഏജൻസിയെ ഏല്പിച്ചിരുന്നു. ഇവർക്കെതിരെയും കേസുണ്ട്. എന്നാൽ, ഏജൻസിയും ബാങ്കുമായുള്ള പ്രശ്നമാണ് ഇതെന്നും തങ്ങളുടെ അക്കൗണ്ടിൽ ബാങ്ക് പണം നിക്ഷേപിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു.

Story Highlights ₹ 5 Crore From Statue Of Unity Ticket Sales Allegedly Siphoned Off

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here