യാക്കോബായ സുറിയാനി സഭയുടെ പാത്രിയര്‍ക്കാ ദിനാചരണവും വിശ്വാസപ്രഖ്യാപന മഹാസമ്മേളനവും 18 ന് കൊച്ചിയില്‍

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും ഈ മാസം മാസം 18-ാം തീയതി മൂന്ന് മണിയ്ക്ക് കൊച്ചിയില്‍ നടക്കും. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ നഗറിലാണ് ചടങ്ങ്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും, വൈദീകരും, മുഴുവന്‍ ദൈവാലയങ്ങളിലെയും വിശ്വാസികളും സമ്മേളനത്തില്‍ സംബന്ധിക്കും. എന്ത് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നാലും സഭയുടെ സ്വത്തുക്കളും പള്ളികളും സംരക്ഷിക്കും എന്ന് യോഗം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേര്‍ന്ന പള്ളി പ്രതിനിധിയോഗത്തിലാണ് തീരുമാനം. ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ രക്ഷാധികാരിയും, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചെയര്‍മാനായും, സഭയിലെ മെത്രാപ്പോലീത്താമാര്‍ വൈസ് ചെയര്‍മാന്‍മാരായും , വൈദീക ട്രസ്റ്റി മത്തായി പൂവന്തറ കോറെപ്പിസ്‌കോപ്പ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ കമ്മിറ്റികള്‍ക്ക് രൂപ നല്‍കിയിട്ടുണ്ട്. വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗീക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ ഫേസ്ബുക്പേജിൽ(JSC News) കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here