Advertisement

ഇത്തവണ വേനൽ കടുക്കും; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

February 15, 2018
Google News 0 minutes Read
temperature will be high this summer

ഈ വർഷം വേനൽ കടുക്കുമെന്ന സൂചന. മിക്കയിടങ്ങളിലും താപനില ഉയർന്നു. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് മധ്യകേരളത്തിലാണ്. കോട്ടയത്തും ആലപ്പുഴയിലും താപനില 35 ഡിഗ്രീ സെൽഷ്യസിൽ എത്തി. വടക്കൻ കേരളത്തിലും വരും ദിവസങ്ങളിൽ ചൂട് കൂടിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന സൂചന.

ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ ചൂട് കൂടിയതാണ് ആശങ്കയുണ്ടാക്കുന്നത്. മധ്യകേരളത്തിലാണ് പ്രധാനമായും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

സാധാരണ നിലയിൽ പുനലൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടാറുള്ളത്. എന്നാൽ കൊച്ചിയിൽ ഇത്തവണ 32ഉം പുനലൂരിൽ 34 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. വടക്കൻ കേരളത്തിൽ കണ്ണൂരിൽ 35 ഡിഗ്രി സെൽഷ്യസായും ചൂട് കൂടിയിട്ടുണ്ട്. പാലക്കാടും 33 ഡിഗ്രി സെൽഷ്യസിലേക്കും ഉയർന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here