Advertisement

മണി രത്നം സിനിമയില്‍ അപ്പാനി രവിയും

February 16, 2018
0 minutes Read
appani sarath

മണിരത്നം സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അപ്പാനി ശരതും. ശരത്ത് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് സിനിമയാണിത്. ആദ്യ സിനിമ സണ്ടക്കോഴി 2ആയിരുന്നു. ഫഹദ് ഫാസില്‍ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിന്റെ  പശ്ചാത്തലത്തിലാണ് അപ്പാനി രവി ചിത്രത്തില്‍ ഇടം പിടിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

ചെക്ക സിവന്ത വാനം എന്നാണ് മണിരത്നത്തിന്റെ പുതിയ ചിത്രത്തിന്റെ പേര്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും ഫഹദ് ഈ ചിത്രത്തില്‍ നിന്ന് പിന്മാറി. അരുണ്‍ വിജയ് ആണ് ഫഹദിന് പകരം ചിത്രത്തില്‍ അഭിനയിക്കുക. അതിഥി റാവുവും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ. ശ്രീകര്‍ പ്രസാദാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top