ജനകീയമാക്കി സിദ്ധരാമയ്യയുടെ തിരഞ്ഞെടുപ്പ് ബജറ്റ്

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. മുഖ്യമന്ത്രി പദവിക്കൊപ്പം ധനകാര്യവകുപ്പ് കൂടി കൈക്കാര്യം ചെയ്യുന്ന സിദ്ധരാമയ്യ നിയമസഭയില്‍ തന്റെ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജനകീയമായ ബജറ്റാണ് ഇത്തവണ സിദ്ധരാമയ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റില്‍ ഗാര്‍ഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഇത്തവണത്തെ ബജറ്റ്. ഐടി നഗരമായ ബെംഗളൂരുവിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, മിശ്രവിവാഹിതര്‍ക്ക് 5 ലക്ഷം രൂപ ധനസാഹായം. പത്രപ്രവര്‍ത്തകര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം എന്നിവയാണ് ബജറ്റിലെ ചില ആകര്‍ഷക പ്രഖ്യാപനങ്ങള്‍. ബജറ്റില്‍ ഊര്‍ജ്ജ മേഖലക്ക് ഊര്‍ജ്ജം പകര്‍ന്ന് 14,136 കോടി രൂപ നീക്കിവെച്ചു. സോളിഗ, ജുനുകുര്‍ബ, കടുകുറുബ അടക്കമുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് 300 കോടി ഗ്രാന്റ് അനുവദിച്ചു. ഐടി നഗരമായ ബെംഗളൂരുവിലെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Bengaluru: Latest visuals of #Karnataka CM Siddaramaiah at the state Assembly after SC alloted an additional 14.75 TMC ft water to the state. #CauveryVerdict. Budget for Karnataka will also be presented today. pic.twitter.com/fqFwzWvoBs
— ANI (@ANI) February 16, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here