Advertisement

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കും; പദ്ധതി ആവിഷ്‌കരിച്ച് റെയില്‍വേ

February 16, 2018
Google News 1 minute Read
Southern Railway to do away with reservation charts on trains from March 1

ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാലും ടിക്കറ്റ് തുക മുഴുവന്‍ യാത്രക്കാരന് തിരികെ ലഭിക്കുന്ന പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് ലഭിക്കും. ഈ പദ്ധതി വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് റെയില്‍വേ അറിയിച്ചു. ഇ ടിക്കറ്റ് വഴിയും കൗണ്ടര്‍ വഴിയും ഈ ആനുകൂല്യം ലഭിക്കും.

ടിക്കറ്റിന്റെ തുക മുഴുവന്‍ തിരികെ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇതാണ്:

-ട്രെ​യി​ൻ മൂ​ന്നു മ​ണി​ക്കൂ​റി​ൽ അ​ധി​കം വൈ​കി​യാ​ൽ
– യ​ഥാ​ർ​ഥ വ​ഴി​യി​ൽ​നി​ന്നു ട്രെ​യി​ൻ തി​രി​ച്ചു​വി​ട്ടാ​ൽ
– യാ​ത്ര പു​റ​പ്പെ​ടേ​ണ്ട സ്റ്റേ​ഷ​നോ അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ്റ്റേ​ഷ​നോ ട്രെ​യി​ൻ വ​ഴി​തി​രി​ച്ചുവി​ടു​ന്പോ​ൾ ഉ​ൾ​പ്പെ​ടാ​തി​രു​ന്നാ​ൽ
– യാ​ത്ര ചെ​യ്യേ​ണ്ട കോ​ച്ച് ട്രെ​യി​നി​ൽ ഘ​ടി​പ്പി​ക്കാ​തി​രു​ന്നാ​ൽ/​അ​ധി​കൃ​ത​ർ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തി​രു​ന്നാ​ൽ
– ഉ​യ​ർ​ന്ന ക്ലാ​സി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത ശേ​ഷം കു​റ​ഞ്ഞ ക്ലാ​സി​ൽ ടി​ക്ക​റ്റ് അ​നു​വ​ദി​ച്ചാ​ൽ(​ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ലോ​വ​ർ ക്ലാ​സ് ടി​ക്ക​റ്റ് സ്വീ​ക​രി​ച്ചാ​ൽ ഉ​യ​ർ​ന്ന ക്ലാ​സു​മാ​യി വ്യ​ത്യാ​സം വ​രു​ന്ന തു​ക​യും മ​ട​ക്കി ന​ൽ​കും ).

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here