പുതിയ വിജിലൻസ് ഡയറക്ടർ ചുമതലയേറ്റു

സംസ്ഥാനത്തിന്റെ പുതിയ വിജിലൻസ് ഡയറക്ടറായി നിർമ്മൽ ചന്ദ്ര അസ്താന ചുമതലയേറ്റു. തിരുവനന്തപുരത്ത് വിജിലൻസ് ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. 1986 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അസ്താന കേഡർ ഡിജിപി റാങ്കിലാണ് വിജിലൻസ് മേധാവിയായി എത്തുന്നത്. വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് വഹിച്ചിരുന്നത്. ഇരട്ടപ്പദവി വിവാദത്തെ തുടർന്ന് ഡയറക്ടർ സ്ഥാനത്ത് നിന്ന് ബെഹ്‌റയെ സർക്കാർ നീക്കുകയായിരുന്നു. ദില്ലിയിൽ കേരളത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ച് വരികയായിരിന്നു എൻ സി അസ്താന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here