Advertisement

ചന്ദ്രയാൻ രണ്ട് ഏപ്രിലിൽ വിക്ഷേപിക്കും : ജിതേന്ദ്ര സിംഗ്

February 17, 2018
Google News 1 minute Read
Chandrayaan 2 in April

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചന്ദ്രയാൻ രണ്ട് ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രനിൽ ഇറങ്ങി പര്യവേഷണം നടത്തുന്ന റോവർ ഉൾപ്പെടെ അടങ്ങുന്നതാണ് ചന്ദ്രയാൻ രണ്ട്. റോവറിനെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ഇറക്കാനാണ് പദ്ധതി.

വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താൽ നീട്ടിവയ്‌ക്കേണ്ടി വന്നാൽ നവംബറിലാകും പിന്നീട് വിക്ഷേപണം നടക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു.

ചന്ദ്രൻറെ ദക്ഷിണ ധ്രുവം കുഴപ്പം പിടിച്ച പ്രദേശമാണെന്നും അവിടെയുള്ള പാറകൾ വളരെയേറെ പഴക്കം ചെന്നതുമാണ്. അതിനാലാണ് റോവറിനെ ദക്ഷിണ ധ്രുവത്തിൽ ഇറക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി.

Chandrayaan 2 in April

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here