പള്ളികൾ കൈവിട്ട് പാത്രിയാര്‍ക്കീസ് പക്ഷം, എറണാകുളത്ത് നാളെ ശക്തി പ്രകടനം

നൂറ്റാണ്ട് പിന്നിട്ട മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നതോടെ സഭയിലെ ഭൂരിപക്ഷമായ പാത്രിയാർക്കീസ് വിഭാഗം പള്ളികളിൽ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. പാത്രിയാർക്കീസ് പക്ഷത്തെ വൈദികർക്കും മെത്രാന്‍മാര്‍ക്കും തർക്കമുള്ള പള്ളികളിൽ കയറാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ സംജാതമായിരിക്കുന്നത്. ജുലൈ 3 ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഹൈക്കോടതിയിലെത്തിയ ഓർത്തഡോക്സ് പക്ഷം തർക്കമുള്ള പള്ളികളിൽ അനുകൂല വിധി നേടിക്കൊണ്ടിരിക്കുകയാണ് . ജൂലൈ 3 ന് ശേഷം സംസ്ഥാനത്തെ പതിനഞ്ചോളം പള്ളികള്‍ പാത്രിയാർക്കീസ് പക്ഷത്തിന് നഷ്ടമായി.
കോലഞ്ചേരി , കണ്യാട്ട്നിരപ്പ് ,നെച്ചൂർ,വരിക്കോലി , മുളക്കുളം, മണ്ണത്തൂർ ,മാന്തളിർ ,ഞാറക്കാട് , ചാത്തമറ്റം , ചുവന്നമണ്ണ് , മാത്തൂർ , ആലുവ തൃക്കുന്നത്ത് സെമിനാരി എന്നീ പള്ളികളാണ് പാത്രീ യാർക്കീസ് പക്ഷത്തിന് നഷ്ടമായത് . സഭാ കേസിൽ തര്‍ക്കമുള്ള 1064 പള്ളികളാണുള്ളത് .ഘട്ടം ഘട്ടമായി പള്ളികൾ വരുതിയിലാക്കാനുള്ള നീക്കത്തിലാണ് ഓർത്തഡോക്സ് പക്ഷം. പള്ളികൾ വിശ്വാസികളുടേതാണെന്നും രണ്ടു വിഭാഗങ്ങളും സമാന്തര ഭരണവും പാടില്ലെന്നും പള്ളികകൾ പൂട്ടിയിടാനാവില്ലന്നുമാണ് സുപ്രീം കോടതി വിധി .സുപ്രീം കോടതി പുനപ്പരിശോധനാ ഹർജിയും തള്ളിയതോടെ നിയമവഴിയിലെ പോരാട്ടവും പാത്രീയാർക്കീസ് പക്ഷത്തിന് നഷ്ടമായി .
പള്ളികൾ കൈവിട്ടു തുടങ്ങിയതോടെ അങ്കലാപ്പിലായ പാത്രിയാർക്കീസ് പക്ഷം ശക്തിപ്രകടനത്തിന്
തയ്യാറെടുത്തു കഴിഞ്ഞു .ഏറെ കാലമായി മുടങ്ങിക്കിടന്ന പാത്രീയാർക്കാ ദിനാഘോഷം നാളെ എറണാകു ത്ത് കലൂരിൽ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here