ഫ്‌ളോറിഡയിലെ സ്‌കൂളില്‍ വെടിവെയ്പ്പ് നടത്തിയത് പിശാചിന്റെ നിര്‍ദേശമനുസരിച്ചാണെന്ന് പ്രതി

വാഷിംങ്ടണ്‍: ലോകത്തെ മുഴുവന്‍ നടുക്കിയ ഫ്‌ളോറിഡ പാര്‍ക് ലാന്‍ഡിലെ സ്‌കൂളില്‍ നടന്ന വെടിവെയ്പ് പിശാചിന്റെ നിര്‍ദേശമനുസരിച്ച് താന്‍ നടത്തിയതാണെന്ന് പ്രതിയായ നിക്കോളാസ് ക്രൂസിന്റെ മൊഴി. തന്റെ മനസില്‍ അങ്ങനെ തോന്നി, പിന്നെ മറ്റൊന്നും ആലോചിക്കാതെ കൃത്യം നടത്തുകയായിരുന്നെന്നും പത്തൊമ്പതുകാരനായ പ്രതി പറഞ്ഞു. കുട്ടികളടക്കം പതിനേഴ് പേരാണ് വെടിവെയ്പില്‍ മരണപ്പെട്ടത്. പ്രതിയായ നിക്കോളാസ് അതേ സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയാണ്. അച്ചടക്ക നടപടിയെ തുടര്‍ന്ന് പ്രതിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേ തുടര്‍ന്നുള്ള വൈരാഗ്യമാകും ഇത്രയും ദാരുണമായ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നിനായിരുന്നു സ്‌കൂളില്‍ വെടിവെയ്പ്പ് നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here