മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിവിന്‍ പോളി

രണ്ട് സൂപ്പര്‍ താരങ്ങളെ ഒന്നിച്ചു കണ്ടപ്പോഴുണ്ടായ ത്രില്ലിലാണ് നടന്‍ നിവിന്‍ പോളി. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് നിവിന്‍ പോളി ഈ സന്തോഷം അറിയിച്ചത്. അതിനേക്കാള്‍ കൗതുകകരമായ മറ്റൊരു കാര്യമെന്ന് പറയുന്നത് മൂന്ന് പേരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ചരിത്ര വേഷങ്ങളാണ് എന്നതാണ്. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്ന സിനിമയില്‍ ഇത്തിക്കര പക്കിയായി അവതരിക്കുന്നത് സാക്ഷാല്‍ മോഹന്‍ ലാല്‍ തന്നെയാണ്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ എത്തുന്നത്. എന്നാല്‍ മമ്മൂട്ടിയാകട്ടെ മാമാങ്കം എന്ന ബിഗ് ബജറ്റ് സിനിമയുടെ തിരക്കിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. മാമാങ്കത്തിന്റെയും കായംകുളം കൊച്ചുണ്ണിയുടെയും ഹാഷ്ടാഗോടെയാണ് നിവിന്‍ പോളി ഇരുവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here