കൊച്ചിയിൽ നടി അക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം; നീതിവിളംബം നീതിനിരാസം തന്നെയെന്ന് ഡബ്ലിയുസിസി

രാജ്യത്തെ നടുക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഫെബ്രുവരി 17 നായിരുന്നു മലയാളത്തിലെ യുവ സിനിമാനടി അക്രമത്തിനിരയായത്. കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുയും ചെയ്തു. ഇതേ തുടർന്ന് നടി പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
നാടിനെ നടുക്കിയ ആക്രമണം നടന്ന് ഒരു വർഷം പിന്നിടുമ്പോഴും കേസിൽ അറസ്റ്റിലായ പ്രതി ദിലീപ് ജാമ്യം നേടി സാധാരണ ജീവിതം നയിക്കുകയാണ്. ഈ അവസരത്തിൽ നീതിവിളംബം നീതിനിരാസം തന്നെയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കടുത്ത മാനസികസംഘർഷങ്ങളിലൂടെ കടന്നുപോയപ്പോഴും അക്രമിക്കപ്പെട്ട സംബവം തുറന്നുപറഞ്ഞ തങ്ങളുടെ സഹപ്രവർത്തകെ ബഹുമാനിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ രൂപം :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here