Advertisement

ഗൂഗിൾ ഇമേജ് സർച്ചിൽ വന്ന മാറ്റം ശ്രദ്ധിച്ചുവോ ?

February 18, 2018
Google News 1 minute Read
google search

ഗൂഗിളിൽ ഇമേജ് സർച്ച് ചെയ്യുമ്പോൾ ലക്ഷക്കണക്കിന് ചിത്രങ്ങൾ ലഭിക്കും. അതിൽ നിന്ന് ഇഷ്ടപ്പെട്ട ചിത്രമെടുത്ത് ‘വ്യൂ ഇമേജ്’ ചെയ്ത് അത് ഡൗൺലോഡ് ചെയ്‌തെടുക്കുകയാണ് നാം ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഗൂഗിൾ ഇമേജ് സർച്ചിൽ ചില മാറ്റങ്ങൾ വതരിപ്പിച്ചിരിക്കുകയാണ്.

ഇനി മുതൽ ‘വ്യൂ ഇമേജ്’ എന്ന ഓപ്ഷൻ ഗൂഗിളിൽ ഇല്ല. വ്യൂ ഇമേജ് കൊടുക്കുന്നത് വഴി കോപിറൈറ്റുള്ള ഇമേജ് പോലും ജനങ്ങൾക്ക് എളുപ്പം ലഭിക്കുമെന്ന് ഫോട്ടോ ഏജൻസിയായ ഗെറ്റി ഇമേജസ് 2016 ൽ യൂറോപ്യൻ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ‘വ്യൂ ഇമേജ്’ എന്ന ഫീച്ചർ മാറ്റാൻ ഇതും ഒരു കാരണമാണെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു.

google search

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here