ഇമ്രാൻ ഖാൻ വിവാഹിതനായി

മുൻ പാക് ക്രിക്കറ്റ് താരവും പാകിസ്താൻ തെഹരീക് ഇ ഇൻസാഫ് പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി. അറുപത്തിയഞ്ചുകാരനായ ഇമ്രാൻ ആത്മീയ ഗുരു ബുഷ്‌റ മനേകയെയാണ് ജീവിത പങ്കാളിയാക്കിയത്. ഞായറാഴ്ച ലാഹോറിൽ നടന്ന ചടങ്ങുകൾ മുഫ്തി സയീദാണ് സംഘടിപ്പിച്ചത്.
വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. 1995 ലാണ് ഇമ്രാൻ ഖാൻറെ ആദ്യ വിവാഹം. ജെമീമ ഗോൾഡ്‌സ്മിത്തുമായുള്ള വിവാഹബന്ധം ഒമ്പത് വർഷമേ നീണ്ടുള്ളൂ. 2004 ൽ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തിൽ ഇമ്രാന് രണ്ട് ആൺകുട്ടികളുണ്ട്.
ടെലിവിഷൻ അവതാരകയായ റേഹം ഖാനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം 10 മാസം മാത്രമേ നീണ്ടുള്ളൂ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here