രാഷ്ട്രീയ കൊലപാതകം; കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം ചേരും

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരിലെ രാഷ്ട്രീയം സാഹചര്യങ്ങള്‍ ചൂടുപിടിക്കുന്നു. ശുഹൈബ് വധത്തില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ് പ്രതികളെ കുറിച്ച് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാന യോഗത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ബുധനാഴ്ച സമാധാന യോഗം നടത്തും. മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലാണ് യോഗം നടക്കുക. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് യോഗത്തില്‍ പങ്കുചേരും.
കണ്ണൂരിലെ രാഷ്ട്രീയം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമാധാന യോഗം ഏറെ ശ്രദ്ധേയമാകും. അതേ സമയം സമാധാന യോഗത്തിന് മുഖ്യമന്ത്രിയായിരുന്നു നേതൃത്വം നല്‍കേണ്ടിയിരുന്നതെന്ന വിമര്‍ശനം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നവര്‍ക്ക് സി.പി.എമ്മുമായി വ്യക്തമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. കൊലയാളി സംഘത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു പ്രവർത്തകരാണ് ഉൾപ്പെട്ടിരിക്കുന്നത്. കേസിൽ ഇനിയും പിടിയിലാകാനുള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here