ബാംഗ്ലൂരില്‍ കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ് തീയിടാന്‍ ശ്രമം

narayanaswami

ബംഗളൂരുവിൽ കോർപറേഷൻ മേഖലാ ഓഫീസിന് തീയിടാൻ കോണ്‍ഗ്രസ് നേതാവിന്‍റെ ശ്രമം. കെആർ പുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് നാരായണസ്വാമിയാണ് ആക്രമണത്തിന് പിന്നില്‍.  ഓഫീസിലെത്തി പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് നാരായണ സ്വാമി ആക്രമണത്തിന് മുതിര്‍ന്നത്. വ്യാജഭൂമിയുടെ രേഖകൾ ഉദ്യേഗസ്ഥർ നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നാരായണസ്വാമിയുടെ പ്രതിഷേധം . തിങ്കളാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top