Advertisement

അഡാറ് ലവ്; കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

February 20, 2018
Google News 0 minutes Read
priya warrier

അഡാർ ലവ് സംവിധായകൻ ഒമർ ലുലുവും നടി പ്രിയാവാര്യറും നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

ചിത്രത്തിലെ ഗാനത്തിലെ ചില വരികളിൽ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന കേസിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.

ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ട് റാസ അക്കാദമി കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. മാണിക്യമലരായ പൂവി എന്ന ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഹൈദരാബാദിൽ ഒരു സംഘം യുവാക്കൾ പ്രിയയ്ക്കും സംവിധായകൻ ഒമർ ലുലുവിനും എതിരായി പരാതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here