Advertisement

രണ്ട് തകർപ്പൻ ഓഫർ പ്രഖ്യാപിച്ച് വോഡഫോൺ

February 22, 2018
Google News 1 minute Read
vodafone merges in idea vodafone introduces plan

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന രണ്ട് തകർപ്പൻ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും അടങ്ങുന്നതാണ് പുതിയ ഓഫർ. വോഡഫോൺ സൂപ്പർ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ ഓഫർ പുറത്തിറക്കിയിട്ടുളളത്.

158 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും ലഭിക്കുന്നതാണ് ഒരു ഓഫർ. ദിനംപ്രതി 250 മിനിറ്റ് സൗജന്യ കോളുകളും ആഴ്ചയിൽ 1000 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. ദിനംപ്രതി 3ജി/4 ജി ഉപഭോക്താക്കൾക്ക് 1 ജിബി ഡേറ്റയും ലഭിക്കും. 28 ദിവസമാണ് കാലാവധി.

151 രൂപയുടേതാണ് രണ്ടാമത്തെ പ്ലാൻ. ഈ പ്ലാനിലും അൺലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും ലഭിക്കും. 28 ദിവസമാണ് ഈ ഓഫറിന്റെയും കാലാവധി.

vodafone introduces plan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here