Advertisement

ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകാൻ വൊഡാഫോൺ; ത്രീ യു.കെയുമായി ലയിക്കുന്നു

March 10, 2023
Google News 2 minutes Read
Three UK and Vodafone merger being considered

വോഡഫോൺ ഗ്രൂപ്പും ത്രീ യു.കെയും സഹകരിക്കുന്നതിനുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ. കരാർ സാധ്യമായാൽ ബ്രിട്ടിനിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്റർ നെറ്റ്വർക്കാകും വോഡഫോൺ എന്ന് കമ്പനി അധികൃതർ പറഞ്ഞു. ( Three UK and Vodafone merger being considered )

ബ്ലൂംബർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ലയന ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നാണ് വിവരം. ലയനം നടന്നാൽ വോഡഫോണിനാകും 51% ഷെയറും ലഭിക്കുക. ബാക്കി 49% ത്രീ യുകെ ( സികെ ഹച്ചിസൺ) സ്വന്തമാക്കും.

ഈ മാസം അവസാനം ടൈ അപ്പിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചേക്കും. ലയനത്തിന്റെ ഘടനയും പ്രഖ്യാപന തീയതിയും സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.

Story Highlights: Three UK and Vodafone merger being considered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here