ബംഗ്ലൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളത്തിൽ നിന്ന് മത്സരിക്കാൻ പാതി

ബംഗ്ലൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാള ചിത്രം പാതി തെരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിലേക്ക് മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു മലയാള ചിത്രമാണ് പാതി. ചന്ദ്രൻ നരിക്കോടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ദ്രൻസ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെയ്യം കലയുടെ പശ്ചാത്തലത്തിൽ ഭ്രൂണഹത്യയ്‌ക്കെതിരെയുളള സന്ദേശമാണ് ചിത്രം നൽകുന്നത്.
സന്തോഷ് കീഴാറ്റൂർ, പാർവതി മാല, ജോയ് മാത്യു, കലിംഗ ശശി, കൺമണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
വിജേഷ് വിശ്വമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീത സംവിധാനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here