Advertisement

അരവിന്ദ് കേജരിവാളിന്റെ വീട്ടിൽ റെയ്ഡ്

February 24, 2018
Google News 1 minute Read
raid in arvind kejriwal house

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയിൽ റെയ്ഡ്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ എഎപി എംഎൽഎമാർ മർദിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഡൽഹി മുഖ്യമന്ത്രി കേജരിവാളിന്റെ വസതിയിൽ റെയിഡ് നടത്തിയത്. 70ഓളം പോലീസുകാരുടെ സംഘമാണ് റെയ്ഡിനെത്തിയത്. വീട്ടിൽ നിന്നും 21 സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു.

എന്നാൽ പോലീസ് നടപടിക്കെതിരെ കേജരിവാൾ രംഗത്തെത്തി. ആരോപണത്തിന്റെ പേരിൽ വലിയൊരു സംഘം പൊലീസുകരെയാണ് വീട്ടിലേക്ക് വിട്ടത്. ജസ്റ്റിസ് ലോയയുടെ കേസിലും ഇതേ പരിഗണന കാണിക്കണമെന്നും, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ ചോദ്യം ചെയ്യാൻ തയ്യാറാവണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.

raid in arvind kejriwal house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here