തൊടുപുഴയിൽ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് തടവും പിഴയും

തൊടുപുഴയിൽ പതിനഞ്ചു വയസുകാരിയെ പീഡിപ്പിക്കുകയും ശേഷം തട്ടിക്കൊണ്ടു പോവുകയും ചെയ്ത കേസിലെ പ്രതി കണ്ണന് (32) കഠിന തടവും പിഴയും. പ്രതിക്ക് 13 വർഷം കഠിന തടവും 1500 രൂപ പിഴയുമാണ് ഇടുക്കി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി പ്രഖ്യാപിച്ചത്. പ്രതിയായ കണ്ണൻ പെൺകുട്ടിയുടെ ബന്ധു കൂടിയാണ്.
2013 ലാണ് കേസിനു ആസ്പദമായ സംഭവ0 നടക്കുന്നത്.വീട്ടിൽ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ കണ്ണൻ പെണ്കുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടി ഗർഭിണിയാവുകയും ചെയ്തു.തുടർന്ന് പെൺകുട്ടിയെ വിവാഹം ചെയ്യാം എന്ന വ്യാജേനെ തമിഴ്‌നാട്ടിലെ ഉത്തമപാളയത്ത് കൊണ്ടുപോയി താമസിപ്പിക്കുകയും പെൺകുട്ടിയെ ലൈംഗിക മായി പീഡനം നടത്തുകയും ചെയ്തു.പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തമ പാളയത്തു വച്ച് ഇരുവരെയും കണ്ടെത്തുകയും.പെൺകുട്ടിയുടെ സംരക്ഷണം സി ഡബ്‌ള്യു സി ഏറ്റെടുക്കുകയു0 ചെയ്തു.2014 ൽ ഈ കുട്ടി പെൺകുട്ടിക്കു ജന്മം നൽകുകയും ഡി എൻ എടെസ്റ്റിൽ പ്രതിയുടെ കുഞ്ഞാണെന്നു തെളിയുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here