റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടുകിടന്ന യുവാക്കള്‍ ട്രെയില്‍ കയറി മരിച്ചു

റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടുകൊണ്ട് കിടന്നുറങ്ങിയ ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയില്‍ കയറിയിറങ്ങി. യുവാക്കളില്‍ ആറ് പേര് കൊല്ലപ്പെട്ടു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഹാംപുര് ജില്ലയിലാണ് അസാധാരണമായ സംഭവം അരങ്ങേറിയത്. പെയിന്റിംഗ് ജോലികൾക്കായി ഗാസിയാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അർധരാത്രിയോടെ ട്രെയിൻ നഷ്ടമായതോടെ ഹാപുരിലെ പിൽഖുവയിൽ തിരിച്ചെത്തിയ യുവാക്കൾ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്നു. ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിന് സമീപത്തിലൂടെ ഇവർ നടന്നുപോകുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here