Advertisement

ഷുഹൈബ് കൊലപാതകം; കെ. സുധാകരന്‍ നിരാഹാരം അവസാനിപ്പിക്കുന്നു

February 26, 2018
Google News 0 minutes Read
K.Sudhakarann

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊലചെയ്യപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് ശേഷമായിരിക്കും നിരാഹാര സമരം അവസാനിപ്പിക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം യുഡിഎഫ് മുന്നണി ഏറ്റെടുക്കും. യുഡിഎഫിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. അഡ്വ. ടി. ആരീഫ് അലി ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കും. സുധാകരന്‍ നിരാഹാരം ആരംഭിച്ചിട്ട് എട്ടാം ദിവസമാണ് ഇന്ന്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here