Advertisement

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

February 27, 2018
Google News 0 minutes Read
maoist ramachi exciting package for maoists willing to surrencder 4 maoists conflict in jharkhand

ഝാർഖണ്ഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഝാർഖണ്ഡിലെ പലാമു ജില്ലയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. സിപിഐ എൽ മാവോയിസ്റ്റ് സംഘടനയിൽ ഉൾപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. സംഘത്തിൽ പന്ത്രണ്ടുപേരുണ്ടായിരുന്നതായി സുരക്ഷാസേന അറിയിച്ചു.

സിആർപിഎഫും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റ് സാന്നിധ്യം വനത്തിലുണ്ടെന്ന് കണ്ടെത്തിയത്. സുരക്ഷാസേന എത്തിയെന്ന് മനസ്സിലാക്കിയതോടെ മാവോവാദികൾ വെടിവയ്പ്പു നടത്തുകയായിരുന്നു. ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ നീണ്ടുനിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here