Advertisement

ശ്രീദേവിക്ക് അന്തിമോപചാരം അർപ്പിച്ച് സിനിമാലോകം

February 28, 2018
Google News 0 minutes Read
sridevi sreedevi

അന്തരിച്ച നടി ശ്രീദേവിക്ക് ആദരമർപ്പിച്ച് ബോളിവുഡ് താരങ്ങൾ. മുംബൈയിലെ ലോഖണ്ഡ് വാലയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബ്ബിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്നത്.

btown pays homage to sridevi

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, ജയ ബച്ചൻ, മാധുരി ദിക്ഷിത്, അർബാസ് ഖാൻ, അജയ് ദേവ്ഗൺ, കാജോൾ, ജാകുലിൻ ഫർനാൻഡസ്, സുസ്മിത സെൻ എന്നിങ്ങനെ വൻ താരനിര തന്നെ ശ്രീദേവിക്ക് ആദരമർപ്പിക്കാൻ എത്തിച്ചേർന്നു.

btown pays homage to sridevi

രാവിലെ 9.30 മുതൽ 12.30 വരെയാണ് പൊതുദർശനം. ക്ലബിനുള്ളിലെ ഹാളിനകത്താണ് പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. താരത്തിന് അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബിൻറെ മുന്നിൽ വലിയൊരു നിര ഇതിനകം തന്നെ നിരന്നുകഴിഞ്ഞു.

btown pays homage to sridevi

2.30ന് വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30ന് ജുഹു പവൻ ഹൻസ് സമുച്ചയത്തിനു സമീപം വിലെ പാർലെ സേവാ സമാജ് ശ്മശാനത്തിൽ നടക്കും.

btown pays homage to sridevi

btown pays homage to sridevi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here