15
Jun 2021
Tuesday

ശ്രീദേവിയ്ക്ക് ശേഷം ഹിന്ദി സിനിമയിൽ കോമഡി കൈകാര്യം ചെയ്യുന്ന ഒരേയൊരു നടി താൻ മാത്രം; പ്രസ്താവനയുമായി കങ്കണ റണൗട്ട്

നടി ശ്രീദേവിയ്ക്ക് ശേഷം ഹിന്ദി സിനിമയിൽ കോമഡി കൈകാര്യം ചെയ്യുന്ന ഒരേയൊരു നടി താനാണെന്ന പ്രഖ്യാപനവുമായി നടി കങ്കണ റൗണൗട്ട് . തനു വെഡ്സ് മനു എന്ന ചിത്രം 10 വർഷം തികയുന്നത്തിന്റെ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയിലൂടെ കങ്കണയുടെ പുതിയ പ്രസ്താവന. കങ്കണയും മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു തനു വെഡ്സ് മനു. കങ്കണയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രം കൂടിയാണിത്.

”പരുക്കൻ കഥാപാത്രങ്ങളിൽ മാത്രം ഞാൻ കുടുങ്ങികിടക്കുകയായിരുന്നു. ഈ സിനിമയിലെ കഥാപാത്രം എന്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കി. മുഖ്യധാരാ സിനിമയിലേക്കുള്ള വഴിയൊരുക്കിയ ചിത്രങ്ങളിൽ പ്രധാനമായിരുന്നു ക്യുനും ദത്തുവും പിന്നെ തനു വെഡ്സ് മനുവും. ഈ ചിത്രങ്ങളിലൂടെ എന്റെ കോമഡി ടൈമിംഗ് കൃത്യമായി. ശ്രീദേവിക്ക്‌ ശേഷം സിനിമയിൽ കോമഡി ചെയ്യുന്ന ഏക നടി ഞാൻ മാത്രമാണ്.”

ലോക സിനിമയിൽ തന്നെക്കാൾ മികച്ച നടി മറ്റാരുമില്ലെന്ന പ്രസ്താവനയുമായി നേരത്തെയും കങ്കണ രംഗത്ത് വന്നിരുന്നു. ഹോളിവുഡ് നടി മെറിൽ സ്ട്രിപ്പിനോടായിരുന്നു കങ്കണ അന്ന് ഉപമിച്ചിരുന്നത്.

Story Highlights – Kangana Ranaut Claims She is the ‘Only’ Actress After Sridevi to Try Comedy

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top