Advertisement

ശ്രീദേവിയുടെ ആ മനോഹര സാരികൾ ലേലം ചെയ്യുന്നു

October 4, 2022
Google News 2 minutes Read
sridevi sari english vinglish auction

ഗൗരി ഷിൻഡെ സംവിധാനം ചെയ്ത ഇംഗ്ലിഷ് വിംഗ്ലിഷിൽ നടി ശ്രീദേവി അണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു. സിനിമയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ലേലം. ലേലത്തുക പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയ്ക്കാണ് നൽകുക. ( sridevi sari english vinglish auction )

‘ഇത്രയും വർഷമായി ശശി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീദേവിയുടെ സാരികൾ ഞാൻ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. ഈ സാരികളാണ് ലേലത്തിന് വയ്ക്കുന്നത്. പത്താം വാർഷികത്തോടനുബന്ധിച്ച് അന്ധേരിയിൽ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങും ഉണ്ടാകും’- സംവിധായിക ഗൗരി ഷിൻഡെ പറഞ്ഞു.

ചിത്രത്തിൽ ശ്രീദേവിയുടെ കഥാപാത്രം ധരിച്ചിരുന്ന മനോഹര സാരികൾ ഒരുക്കിയത് പ്രശസ്ത ഡിസൈനർ സബ്യസാച്ചി മുഖർജിയാണ്.

Read Also: 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ചു; ശ്രീദേവിയെ തേടി സുരേഷ് ഗോപിയെത്തി

15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയ സിനിമയായിരുന്നു ഇംഗ്ലിഷ് വിംഗ്ലിഷ്. ഒക്ടോബർ 5, 2012 ൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. പിന്നാലെ തമിഴ് ഫാന്റസി ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ പുലി, ഹിന്ദി ക്രൈം ത്രില്ലറായ മോം എന്നീ സിനിമകളിലും ശ്രീദേവി പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2018 ഫെബ്രുവരിയിലാണ് ശ്രീദേവി വിടവാങ്ങുന്നത്.

Story Highlights: sridevi sari english vinglish auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here