Advertisement

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ചു; ശ്രീദേവിയെ തേടി സുരേഷ് ഗോപിയെത്തി

September 18, 2021
Google News 1 minute Read

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഭിക്ഷാടനമാഫിയയില്‍ നിന്ന് മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ സുരേഷ് ഗോപിയെത്തി. പ്രസവിച്ചയുടന്‍ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയും പിന്നീട് ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തുകയും ചെയ്ത ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി പാലക്കാട് കാവശ്ശേരിയിലെ വീട്ടിലെത്തിയത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമാ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ കുറിച്ച് സുരേഷ്‌ഗോപി അറിയുന്നത്. പ്രസവിച്ച ഉടനെ അമ്മ ഉപേക്ഷിച്ചു. ശേഷം ഭിക്ഷാടന മാഫിയയുടെ കയ്യില്‍ അകപ്പെട്ട ശ്രീദേവിയ്ക്ക് സുരേഷ് ഗോപി താങ്ങും തണലുമായി. ഇന്നവള്‍ ഭാര്യയും
നാല് വയസുകാരിയുടെ അമ്മയുമാണ്. വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാടെത്തിയത്. അന്ന് താന്‍ രക്ഷപ്പെടുത്തിയ കുട്ടി കാവശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ തൃപ്പുണിത്തുറയില്‍ നിന്ന് വാങ്ങിയ മധുരവുമായി സുരേഷ് ഗോപി അവള്‍ക്കരികിലേക്കെത്തുകയായിരുന്നു

ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ശിവാനി മകളാണ്. ഫാന്‍സി സ്റ്റോറിന് പിറകിലെ കുടുസുമുറിയിലാണ് കുടുംബം കഴിയുന്നത്. തന്റെ ജീവിത പ്രയാസങ്ങളെ കുറിച്ച് ശ്രീദേവി സുരേഷ് ഗോപിയോട് വിവരിച്ചു.ജീവിത പ്രയാസങ്ങളെ അതിജീവിക്കാനുള്ള എല്ലാ പിന്തുണയും നല്‍കിയാണ് സുരേഷ് ഗോപി ശ്രീദേവിക്കരുകില്‍ നിന്ന് മടങ്ങിയത്.

Story Highlights : Suresh gopi visit sreedevi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here