Advertisement

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല

February 28, 2018
Google News 0 minutes Read

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേസ് പിന്‍വലിച്ചതായി നേരത്തേ സര്‍ക്കാര്‍ അറിയച്ചിനു പിന്നാലെയാണ് നാടകീയമായ ഈ മലക്കംമറിച്ചില്‍. അതിനാല്‍ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ തടസ്സഹര്‍ജി കോടതി സ്വീകരിച്ചില്ല. നിലവിലെ സാഹചര്യമനുസരിച്ച് കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കയ്യാങ്കളി കേസിലെ പ്രതികളായ എംഎല്‍എമാര്‍ ഏപ്രില്‍ 21ന് കോടതിയില്‍ ഹാജരാകണം. കെ.എം. മാണി ബജറ്റ് അവതരിപ്പിച്ച ദിവസമായിരുന്നു നിയമസഭയിലെ കയ്യാങ്കളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here