പരിക്ക് ഗുരുതരം; റയലിനെതിരെ നെയ്മര്‍ ബൂട്ടണിയില്ല

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ കാല്‍മുട്ടിന് ഗുരുതരമായ പരിക്ക്. ഞായറാഴ്ച മാഴ്‌സലെയ്‌ക്കെതിരെ നടന്ന ലീഗ് മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ നെയ്മര്‍ കളിക്കളത്തില്‍ വീഴുകയും കാല്‍മുട്ടിനേറ്റ പരിക്കിന്റെ വേദനയില്‍ കളിക്കളത്തില്‍ മുഖം അമര്‍ത്തി കരയുന്നതും ആരാധകര്‍ ഏറെ വേദനയോടെയാണ് കണ്ടത്. എങ്കിലും പരിക്ക് ഭേദമായി നെയ്മര്‍ കളിയില്‍ തിരിച്ചെത്തുമെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചിരുന്നെങ്കിലും വിശദമായ പരിശോധനയില്‍ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു. താരത്തിന്റെ കാല്‍മുട്ടിന് ഉടന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ശസ്ത്രക്രിയക്കു ശേഷം താരത്തിന് മൂന്ന് മാസത്തോളം വിശ്രമിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമിനും ഇത് നിരാശ നല്‍കുന്ന വാര്‍ത്തയാണ്. മാര്‍ച്ച് ഏഴിന് ചാമ്പ്യന്‍സ് ലീഗിലെ റയലിനെതിരായ രണ്ടാം പ്രിക്വാട്ടര്‍ മത്സരത്തില്‍ റയലിനെതിരെ നെയ്മറിന് കളത്തിലിറങ്ങാന്‍ സാധിക്കില്ല എന്നത് ആരാധകരെ നിരാശരാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here