അഫ്ഗാന് പ്രായം കുറഞ്ഞ ക്യാപ്റ്റന്‍; കുഞ്ഞന്‍മാരെ ഇനി റാഷിദ് ഖാന്‍ നയിക്കും

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുഞ്ഞന്‍മാരാണ് അഫ്ഗാനിസ്ഥാന്‍. കുഞ്ഞന്‍മാരെന്ന വിശേഷണമുണ്ടെങ്കിലും കളിയില്‍ അത്ര കുഞ്ഞന്‍മാരല്ല ഇവര്‍. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം നടത്തുന്നത്. കരുത്തരായ കുഞ്ഞന്‍മാരെ നയിക്കാന്‍ ഇനി എത്തുന്നത് സ്പിന്നര്‍ റാഷിദ് ഖാനാണ്. ഐ.സി.സി ഏകദിന റാങ്കിംഗിലും ട്വന്റി 20 റാങ്കിംഗിലും ഒന്നാം സ്ഥാനം സ്വന്തമാക്കിയ സ്പിന്നറാണ് റാഷിദ് ഖാന്‍. മാത്രമല്ല അഫ്ഗാന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്ന റാഷിദിന് പ്രായം 19 മാത്രം!!!അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി റാഷിദിന്റെ പേരില്‍. ഇരുപതാം വയസില്‍ ബംഗ്ലാദേശ് ടീമിന്റെ നായകനായ രജിന്‍ സലെയുടെ റെക്കോര്‍ഡാണ് റാഷിദ് മറികടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here