അഞ്ച് മണിക്കൂർ വെടിനിർത്തലെന്ന കരാർ പാളി; ഡമാസ്‌കസിൽ ഏറ്റമുട്ടൽ തുടരുന്നു; ദുരകയത്തിൽ സിറിയൻ ജനത

റഷ്യ മുൻകയ്യെടുത്ത് സിറിയയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പാളി. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ കനത്തതോടെ ദിവസം അഞ്ച് മണിക്കൂർ വെടിനിർത്തലെന്ന പ്രഖ്യാപനം പാഴായി. ഇതേതുടർന്ന് യുദ്ധ മേഖലകളിലേക്ക് വൈദ്യ സഹായവും ഭക്ഷ്യസാധനങ്ങളും എത്തിക്കാനുള്ള യുഎൻ ദൗത്യം പരാജയപ്പെട്ടു.
തലസ്ഥാനമായ ഡമാസ്‌കസിലും കിഴക്കൻ ഗോഹട്ടയിലും രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്. ഡമാസ്‌കസിൽ നാലുലക്ഷത്തോളം പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം വെടിനിർത്തൽ പരാജയപ്പെടുത്തിയത് വിമതരാണെന്ന് റഷ്യ ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here