മാർച്ച് രണ്ടിന് സിനിമാ തിയേറ്ററുകൾ അടച്ചിടും

theatre strike withdrawn Thiruvananthapuram film ticket charge increased GST tamilnadu theatre strike

മാർച്ച് രണ്ടിന് തിയറ്റർ ഉടമകളുടെ സൂചന പണിമുടക്ക്. ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ചൂഷണം ചെയ്യുകയാണെന്നാരോപിച്ചാണ് കേരളത്തിലെ തീയേറ്റർ ഉടമകൾ പണിമുടക്കുന്നത്. കേരളത്തോടൊപ്പം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലും തിയറ്ററുകൾ അടച്ചിടും.

നിർമാതാക്കളുടേയും വിതരണക്കാരുടേയും തയറ്റർ ഉടമകളുടേയും കൂട്ടായ്മയായ ഫിലിം ചേംബറിന്റെ പിന്തുണയോടെയാണ് പണിമുടക്ക്. സിനിമയ്ക്കിടയിലുള്ള പരസ്യസമയം കുറക്കുക, ഡിജിറ്റൽ പ്രൊവൈഡർമാർ ഈടാക്കുന്ന വിർച്വൽ പ്രിന്റ് ഫീയിൽ ഇളവു നൽകുക തുടങ്ങിയവയാണ് ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top