ചെങ്ങന്നൂരിന്റെ നൊസ്റ്റാൾജിക് സന്തോഷ് ടാക്കീസ്!… ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരുന്നു, ഇനി 10 ദിവസം സിനിമാക്കാലം

ചെങ്ങന്നൂരിലെ മുതിർന്നവരുടെ നൊസ്റ്റാൾജിയയായ മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ് വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരും. നാളെ മുതൽ 10 ദിവസങ്ങൾ സന്തോഷ് ടാക്കീസിൽ പഴയ ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. സ്ഥലം എംഎൽഎ കൂടിയായ സജീ ചെറിയാനാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ( chengannur nostalgic santosh talkies ).
ചെങ്ങന്നൂരിലെ മുതിർന്നവരുടെ നൊസ്റ്റാൾജിയ ആണ് മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ്. ഒരു കാലത്ത് ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട തിയേറ്ററായിരുന്ന സന്തോഷ് ടാക്കീസ് കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലേക്ക് മറഞ്ഞു. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി സന്തോഷ് ടാക്കീസിനെ വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരുമെന്ന് സജീ ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: 180 ദിവസത്തിലധികം കുവൈത്തിന് പുറത്ത് കഴിയുന്ന കുടുംബ വിസക്കാരുടെ താമസരേഖ സ്വമേധയാ റദ്ദാകും
നാളെ മുതൽ 10 ദിവസങ്ങൾ സന്തോഷ് ടാക്കീസിൽ പഴയ ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. മാറ്റിനിയും ഫസ്റ്റ്ഷോയുമാണ് ഉണ്ടാകുക. നാടൻ ചായക്കടയും, മുറുക്കാൻ പീടികയും, പുസ്തകക്കടയും, വർത്തമാനത്തട്ടും, പഴയകാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഒക്കെ ഉണ്ടാകും. കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ചെങ്ങന്നൂരിലെ മുതിർന്നവരുടെ നൊസ്റ്റാൾജിയ ആണ് മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ്. ഒരു കാലത്ത് ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട തിയേറ്ററായിരുന്ന സന്തോഷ് ടാക്കീസ് കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലേക്ക് മറഞ്ഞു. ചെങ്ങന്നൂർപെരുമയുടെ ഭാഗമായി സന്തോഷ് ടാക്കീസിനെ വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരും. നാളെ മുതൽ 10 ദിവസങ്ങൾ സന്തോഷ് ടാക്കീസിൽ പഴയ ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കും. മാറ്റിനിയും ഫസ്റ്റ്ഷോയുമാണ് ഉണ്ടാകുക. നാടൻ ചായക്കടയും, മുറുക്കാൻ പീടികയും, പുസ്തകക്കടയും, വർത്തമാനത്തട്ടും, പഴയകാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഒക്കെ ഉണ്ടാകും. കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നത്. ഇന്ന് സന്തോഷ് ടാക്കീസിന്റെ അവസാനഘട്ട ഒരുക്കങ്ങൾ സന്ദർശിച്ചു വിലയിരുത്തി.
Story Highlights: chengannur nostalgic santosh talkies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here