രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കരകയറുന്നു; ജിഡിപി വളര്‍ച്ച 7.6 ശതമാനമെത്തുമെന്ന് മൂഡീസ് റിപ്പോര്‍ട്ട്

നോട്ട് നിരോധനവും ജി.എസ്.ടി.യും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കരകയറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2017-2018 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 7.2 ശതമാനത്തിലെത്തിയതിനു പിന്നാലെയാണ് സാമ്പത്തിക ജിഡിപിയില്‍ ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 2018-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.6 ശതമാനത്തിലെത്തുമെന്നാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് പറയുന്നത്. 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.7 ശതമാനം മാത്രമായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here