Advertisement

തിരുവനന്തപുരം സിജിഎച്ച്എസില്‍ സിബിഐ റെയ്ഡ്; കണ്ടെത്തിയത് വന്‍ സാമ്പത്തിക തിരിമറി

March 1, 2018
Google News 0 minutes Read

സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീമിന്റെ (സിജിഎച്ചഎസ്) തിരുവനന്തപുരം ഓഫീസില്‍ സിബിഐ റെയ്ഡ്. റെയ്ഡില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് സൂചന. സംസ്ഥാനത്ത് അനുവദിക്കപ്പെട്ട മൂന്നു സിജിഎച്ച്എസ് ഡിസ്പെൻസറികളും തിരുവനന്തപുരത്താണുള്ളത്. കേശവദാസപുരത്താണ് സിജിഎച്ച്എസിന്റെ  ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഇപ്പോള്‍ സിബിഐ റെയ്ഡ് നടക്കുന്നത്.  സിജിഎച്ച്എസ് അഡീഷണല്‍ ഡയറക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് കോടികളുടെ അഴിമതി നടന്നതെന്നാണ് സൂചന. റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. വിനോദ് കുമാറിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തേക്കും.

cghs

നിലവിലുള്ളതും പിരിഞ്ഞതുമായ സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ലമെന്റ് അംഗങ്ങളും മുന്‍ അംഗങ്ങള്‍, അംഗീകൃത പത്രലേഖകര്‍ തുടങ്ങിയവര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതിയാണിത്. കേന്ദ്ര നികുതി വരുമാനങ്ങളിലൂടെയാണ് സിജിഎച്ച്എസിനുള്ള പണം കണ്ടെത്തിവരുന്നത്. എന്നാല്‍ ഡിസ്‌പെന്‍സറികളുടെ വ്യാപനം, അടിസ്ഥാന സൗകര്യങ്ങള്‍, ഉപയുക്തത എന്നിവയെ സംബന്ധിച്ച്  വിവരങ്ങള്‍ സിജിഎച്ച്എസ് പ്രസിദ്ധീകരിക്കാറില്ല. ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി മുമ്പും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here