Advertisement

തിരഞ്ഞെടുപ്പ് വിജയം തെറ്റിദ്ധാരണകള്‍ പരത്തിയവര്‍ക്കുള്ള മറുപടി; മോദി

March 3, 2018
3 minutes Read
narendra modi

ബിജെപിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരും ബിജെപിക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അന്തിമ വിധി വന്നപ്പോള്‍ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം പ്രകടമായി. ബിജെപിക്കെതിരെ തെറ്റിദ്ധാരണകള്‍ പരത്തിയവര്‍ക്കുള്ള മറുപടിയാണ് ത്രിപുരല്‍ കണ്ടത്. ഒന്നുമല്ലാതിരുന്നിടത്തു നിന്ന് ഭരണം കൈയ്യാളിയിരിക്കുകയാണ് ബിജെപി. അസ്തമയത്തിലാണ് ചുവപ്പ് വരുന്നത്. ഉദയത്തില്‍ പ്രകൃതി കാവിയണിയും. ഇന്ന് ത്രിപുരയുടെ ഉദയമാണ്. ബിജെപി സര്‍ക്കാര്‍ ത്രിപുരയെ നയിക്കും. അവര്‍ക്ക് വേണ്ടതെല്ലാം നല്‍കും. ത്രിപുര തിരഞ്ഞെടുത്തിരിക്കുന്നത് യുവജനപ്രതിനിധികളെയാണ്. അവരുടെ കീഴില്‍ സംസ്ഥാനത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്നത് ഉത്തരേന്ത്യയിലെ മുന്നേറ്റങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലുള്ള ബിജെപിയുടെ ആസ്ഥാനമന്ദിരത്തില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top