ഇന്ത്യന്‍ താരം ശ്രീദേവിയെ ആദരിച്ച് ഓസ്‌കര്‍ വേദി
ഇന്ത്യന്‍ താരം ശ്രീദേവിയെ ആദരിച്ച് ഓസ്‌കര്‍ വേദി. ലോക സിനിമയില്‍ അന്തരിച്ച പ്രമുഖരുടെ ഫോട്ടോകള്‍ പുരസ്കാര വേദിയില്‍ വലിയ സ്ക്രീനില്‍ കാണികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കൂട്ടത്തിലാണ് ശ്രീദേവിയുടെ ചിത്രവും ലോക പുരസ്കാര വേദിയില്‍ പ്രദര്‍ശിപ്പിച്ചത്. ശ്രീദേവിയ്ക്ക് പുറമെ ശശി കപൂറിന്റേയും ചിത്രം വേദിയില്‍ കാണിച്ചു. ഇന്‍ മെമ്മോറിയം എന്ന സെക്ഷനിലായിരുന്നു ഭൂമിയിലെ വെള്ളിത്തിരയില്‍ നിന്ന് മറഞ്ഞ ഇന്ത്യന്‍ താരങ്ങളെ ലോക സിനിമ ആദരിച്ചത്. ഫെബ്രുവരി 24ന് ദുബായില്‍ വച്ചാണ് ശ്രീദേവി അന്തരിച്ചത്. 2017ഡിസംബര്‍ മാസത്തിലാണ് ശശികപൂര്‍ നമ്മെ വിട്ട് പിരിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here